Alcohol deaddiction

Apothekaryam Doctors Unplugged

20-12-2023 • 3分

Link to video: https://www.youtube.com/watch?v=rq0n3tooegE


ചിലരിലെങ്കിലും മദ്യപാനം ചികിത്സ വേണ്ടുന്ന ഒരു രോഗാവസ്ഥയായി മാറാറുണ്ട്. പക്ഷേ ദൗർഭാഗ്യവശാൽ പലരും അതൊരു ധാർമിക പ്രശ്നമായിട്ടാണ് കണക്കാക്കുന്നത്. ചികിത്സ വേണ്ടുന്ന ഒന്നാണെന്ന് തിരിച്ചറിയാത്തത് കൊണ്ട് തന്നെ ചികിത്സാ ശ്രമങ്ങളോട് വിമുഖതയും നിസ്സഹകരണമാണ് പലരും കാണിക്കാറ്. അത്തരം സാഹചര്യങ്ങളിൽ രോഗി അറിയാതെ മരുന്നു കൊടുക്കുന്ന ഒരു അവസ്ഥയും നിലവിലുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ലഹരി വിമുക്ത ചികിത്സയിലെ നിത്യാനുഭവങ്ങളെപ്പറ്റി സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.


Dr Jishnu Janardanan, Assistant Professor, dept. of Psychiatry, Dr Moopens medical college, Wayanad

speaks about alcohol deaddiction through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം