Apothekaryam Doctors Unplugged

Apothekaryam Doctors Unplugged

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം. Apothekaryam is an attempt to promote the practice of evidence based medicine in the community. read less
健康・フィットネス健康・フィットネス
Silent heart attack!!
6日前
Silent heart attack!!
Link to video: https://www.youtube.com/watch?v=KK7RtAXi0IEനെഞ്ചുവേദന നെഞ്ചിൽ ഒരു ഭാരം പോലെയുള്ള അനുഭവം, വിയർക്കൽ, നെഞ്ചിൽ നിന്നും ഇടതു കൈയിലേക്ക് വേദന വരൽ ഇവയൊക്കെയാണ് സാധാരണഗതിയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ. എന്നാൽ ഇങ്ങനെ അല്ലാതെയും ഹാർട്ടറ്റാക്ക് വരാം. അത്തരത്തിൽ ഒന്നാണ് സൈലന്റ് ഹാർട്ടറ്റാക്ക്. എന്താണ് സൈലൻ ഹാർട്ടറ്റാക്ക്?? എങ്ങനെ അത് തിരിച്ചറിയാം?? ആർക്കാണ് ഇത് വരാൻ സാധ്യത കൂടുതൽ?? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?? ഫിസിഷ്യൻ ഡോ. രമ്യ എം സംസാരിക്കുന്നു.Dr Ramya M, physician, speaks about silent heart attack, through APOTHEKARYAM-Doctors Unplugged.ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Erection problem
20-11-2023
Erection problem
Link to video: https://youtu.be/al-UAvaQIzI?si=B07SWkPvpTmE3CzW30 വയസിൽ 30 ശതമാനം പേരിലും 70 വയസിൽ 70ശതമാനം പേരിലും ഉണ്ടാവുന്ന ആരോഗ്യ പ്രശ്നമാണ് ഉദ്ധാരണക്കുറവ്.പലപ്പോഴും ഡോക്ടറെ കാണാനുള്ള മടി കാരണം over the counter മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്ന പ്രവണത നമ്മുടെ സമൂഹഹത്തിലുണ്ട്.ഗുരുതരമായ സങ്കീർണ്ണതകളിലേക്ക് അത് നയിച്ചേക്കാം.ഉദ്ധാരണക്കുറവിന്റെ വൈദ്യശാസ്ത്രവും മനഃശാസ്ത്രവും സംസാരിക്കുന്നു സൈക്യാട്രിസ്റ്റ് ഡോ.ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.Dr Jishnu Janardanan, Psychiatrist, speaks about erectile dysfunction through APOTHEKARYAM-Doctors Unplugged.ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Foot care in diabetic patients
11-11-2023
Foot care in diabetic patients
Link to video: https://www.youtube.com/watch?v=vA9YKFhdprUഏറ്റവും അധികം പ്രമേഹരോഗികൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കേരളത്തിലും പ്രമേഹ രോഗികളുടെ എണ്ണം വളരെ വലുതാണ്. അനിയന്ത്രിതമായ പ്രമേഹത്തിന്റെ സങ്കീർണതകളാണ് ഡയബറ്റിക് റെറ്റിനപ്പതി,ഡയബറ്റിക് നെഫ്രോപതി, ഡയബറ്റിക് ഫൂട്ട് തുടങ്ങിയവ. ഇതിൽ ഡയബറ്റിക് ഫൂട്ടിന് ചിലപ്പോൾ മുറിച്ചുമാറ്റൽ ആവശ്യമായി വന്നേക്കാം. പ്രത്യേക കരുതലും പ്രമേഹ നിയന്ത്രണവും വഴി മുറിച്ചുമാറ്റേണ്ടുന്ന സാഹചര്യം ഒഴിവാക്കാവുന്നതാണ്. ഫിസിഷ്യൻ ഡോ. രമ്യ സംസാരിക്കുന്നു.Dr Remya M, physician,speaks about Diabetic foot care through APOTHEKARYAM-Doctors Unplugged.ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Is shock treatment a cruelty
10-11-2023
Is shock treatment a cruelty
Link to video: https://www.youtube.com/watch?v=UE3fmkSzN8k"bring him to shock room".' "അനുസരണ"യില്ലാത്ത രോഗി രോഗിയെ ചൂണ്ടി ക്ഷുഭിതനായി ഇങ്ങനെ പറയുന്ന സൈക്യാട്രിസ്റ്റ്. ഷോക്ക് ചികിത്സ എന്ന് കേൾക്കുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ ഓടിയെത്തുന്ന ഒരു ചിത്രം ഇതായിരിക്കും. സൈക്കാട്രിയിൽ വളരെ ഫലപ്രദമായ ഒരു ചികിത്സാരീതിയാണ് ഷോക്ക് ചികിത്സ. എന്നാൽ ദൗർഭാഗ്യവശാൽ ഏറെ തെറ്റിദ്ധാരണകൾ ഷോക്ക് ചികിത്സയെപ്പറ്റി നമ്മുടെ സമൂഹത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ഷോക്ക് ചികിത്സയോട് വിമുഖത കാണിക്കുന്നവരും കുറവല്ല. ഷോക്ക് ചികിത്സ അഥവാ ഇലക്ട്രോ കൺവൽസീവ് തെറാപ്പിയെകുറിച്ച് സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നുDr Jishnu Janardanan speaks about Shock treatment in Pschiatry through APOTHEKARYAM-Doctors Unplugged.ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Fetal medicine
07-11-2023
Fetal medicine
Link to video: https://www.youtube.com/watch?v=1wfK-Gv4XJcആരോഗ്യപരിചരണത്തിൽ നാം ഏറ്റവും കരുതൽ കാണിക്കുന്ന ഒരു സമയമാണ് ഗർഭകാലഘട്ടം.നല്ല വ്യായാമവും പോഷണവമെല്ലാം ഗര്ഭകാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ്.എന്നാൽ ഇതിലുപരിയായി ഗർഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി എങ്ങനെ അറിയാം.കുഞ്ഞിന് കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് എങ്ങനെ നേരത്തെ കണ്ടെത്താം.എന്തെല്ലാമാണ് ഇതേക്കുറിച്ച് നാം അറിയേണ്ട കാര്യങ്ങൾ.ഫീറ്റൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.കാർത്തിക മോഹൻ സംസാരിക്കുന്നു.Dr Karthika Mohan,Fetal medicine specialist speaks about advancements in antenatal diagnostic services through APOTHEKARYAM-Doctors Unplugged.ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Children and ADHD
05-11-2023
Children and ADHD
Link to video: https://www.youtube.com/watch?v=Hhy5W_r5aM4കുട്ടികളിലെ പെരുമാറ്റപ്രശ്നങ്ങൾ മിക്കപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക.ചികിത്സ വേണ്ടുന്ന പെരുമാറ്റപ്രശ്നങ്ങളാണിവ എന്ന് തിരിച്ചറിയാതെ 'സ്വാഭാവികമാണ്' എന്ന് ധരിക്കുന്നതാണ് ഇതിന്റെ കാരണം. ഇക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ. ശ്രദ്ധക്കുറവ് അമിതവികൃതി പി രുപിരുപ്പ് ഇവയൊക്കെയാണ് ADHD യുടെ ലക്ഷണങ്ങൾ. കുട്ടിയുടെ പഠനത്തെയും സാമൂഹ്യ ജീവിതത്തെയും ഇത് സാരമായി ബാധിച്ചേക്കാം. കൗമാരപ്രായം എത്തുമ്പോൾ ലഹരി ഉപയോഗത്തിലേക്കും തിരിഞ്ഞേക്കാം. എ.ഡി.എച്ച്.ഡി യെ കുറിച്ച് സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.Dr Arun B Nair , psychiatrist, speaks about ADHD through APOTHEKARYAM-Doctors Unplugged.ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
Panic disorder
01-11-2023
Panic disorder
Link to video: https://www.youtube.com/watch?v=SJFbMH5hXEsപൊടുന്നനെ ഉണ്ടാകുന്ന ഭയം,നെഞ്ചിടിപ്പ്, തലചുറ്റൽ,വിറയൽ,വെപ്രാളം,മരണഭീതി..അറിയാത്തവർ പലപ്പോഴും ഹൃദയാഘാതം ആണെന്ന് തെറ്റിദ്ധരിച്ചു പോകുന്ന ഒന്നാണ് പാനിക് അറ്റാക്ക്.പാനിക് അറ്റാക്കിനെക്കുറിച്ചും പാനിക് ഡിസോർഡറിനെക്കുറിച്ചും സംസാരിക്കുന്നു സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ.Dr Arun B Nair, @socratesspeaking Psychiatrist speaks about panic disorder through APOTHEKARYAM-Doctors Unplugged.Apothekaryam is an attempt to promote the practice of evidence based medicine in the community.ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.The aim is to deliver authentic and precise information through the platform to aid the common man, choose the right scientific path in the ocean of digital misinformation